റെനീഷ് യൂസഫ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് തേറ്റ. പല്ലികാട്ടിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനോഷ് ഗോപി, റെനീഷ് യൂസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. അരവിന്ദ് പ്രീ തയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കാടിനോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമത്തിൽ വർഷങ്ങളായി മൃഗങ്ങളെ വേട്ടയാടുന്ന ശശാങ്കൻ. ശശാങ്കന്റെ മകൻ ശങ്കരന്റെ സുഹൃത്തുക്കൾ കാടുകയറി പന്നിയെ വേട്ടയാടാൻ എത്തിയപ്പോൾ കാടിനുള്ളിൽ അകപ്പെടുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വനാന്തരങ്ങളിലെ പന്നിയുമായുള്ള സംഘട്ടനം ചിത്രത്തിന്റെ മുഖ്യഘടകമാണ്. ഒരു സർവൈവൽ ത്രില്ലെർ ചിത്രമാണിത്.
അമീർ നിയാസ്,എം ബി പത്മകുമാർ,ശരത് വിക്രം, അജീഷപ്രഭാകർ, ഭദ്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഫാസ് അലി, സിംബാദ് എന്നിവർ ഡിയോപി കൈകാര്യം ചെയ്തിരിക്കുന്നു. സംഗീതം, ബി.ജി.എം രാഗേഷ് സാമിനാഥൻ നിർവഹിച്ചിരിക്കുന്നു. ഗാനരചന അനിത് തെന്നൽ, അരുൺ പ്രതാപ് കെ,രാഗേഷ് സാമിനാഥൻ. എഡിറ്റിങ് & വി എഫ് എക്സ് റിൻസ് ജോർജ്. മേക്കപ്പ് സനീഫ് എടവ. ആർട്ട് റംസൽ അസീസ്പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ. മൂവി മാർക്ക് ജൂൺ 20ന് ചിത്രം തിയേറ്ററുകൾ എത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.
The post സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം ‘തേറ്റ’ ജൂൺ 20ന് തിയറ്ററുകളിൽ appeared first on Malayalam Express.