കോഴിക്കോട്: നാടൊട്ടുക്കും അന്വേഷിച്ചുകൊണ്ടിരുന്ന മലാപ്പറമ്പ് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന രണ്ട് പോലീസ് ഡ്രൈവർമാർ കസ്റ്റഡിയിൽ. പോലീസ് എആർ ക്യാംപ് ഡ്രൈവർമാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ. സനിത് (45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. ഷൈജിത്ത് (42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട് ഒരു വീട്ടിൽ നിന്നാണ് പുലർച്ചെ രണ്ടരയോടെ പ്രതികൾ പിടിയിലായത്. താമരശ്ശേരിയിൽ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾനിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞതെന്നാണ് അറിയുന്നത്. അതേസമയം ഒളിവിൽ പോകാൻ […]