തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തെ ആർഎസ്എസ് ബന്ധം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറഞ്ഞ പ്രസ്താവനയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങളിലാരും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ആർഎസ്എസ് ചിത്രങ്ങൾക്കു മുന്നിൽ ചിലർ താണു വണങ്ങിയ നില കേരളം കണ്ടതാണ്. ഒരു വർഗീയതയെയും ഒപ്പം നിർത്താൻ സിപിഎം തയാറായിട്ടില്ല. ആർഎസ്എസ് ശാഖയ്ക്കു കാവൽ നിന്നത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. അതുപോലെ […]









