മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് വോട്ടു ചെയ്യുമെന്ന് നിലമ്പൂർ ആയിഷ. ആദ്യമേ തന്നെ വോട്ട് ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും നമ്മൾ ജയിക്കുമെന്നും നിലമ്പൂർ ആയിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു പ്രതികരണം. രാവിലെ തന്നെ നീണ്ട ക്യൂവാണ് ഓരോ ബൂത്തിനും മുന്നിലുമുള്ളത്. പ്രതികൂല കാലാവസ്ഥയിലും വോട്ട് ചെയ്യാൻ ആളുകളുടെ നീണ്ട നിരയാണുള്ളത്. എം സ്വരാജും ആദ്യമേ തന്നെ വോട്ട് ചെയ്തു മടങ്ങി. അച്ഛനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ […]









