വാഷിംഗ്ടണ്‍: യുഎസ് സഹായമില്ലാതെ ഇറാനിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഫോർഡോ ഭൂഗർഭ ആണവ കേന്ദ്രം നശിപ്പിക്കാനുള്ള കഴിവ് ഇസ്രയേലിനില്ലെന്ന് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ ഇറാനെതിരായ ആക്രമണങ്ങളിൽ ശ്രദ്ധേയമായ സൈനിക മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ഇതില്‍ അവര്‍ക്ക് കപ്പാസിറ്റിയില്ലെന്നാണ് യുഎസ് പ്രസിഡന്‍റ് തുറന്ന് പറഞ്ഞത്. ന്യൂജേഴ്‌സിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിന്‍റെ സൈനിക നടപടികളെ പിന്തുണയ്ക്കുന്നതിനും ടെഹ്‌റാനുമായി നയതന്ത്രപരമായ നീക്കങ്ങൾ തുടരുന്നതിനും ഇടയിൽ ട്രംപ് സന്തുലിതാവസ്ഥ പാലിക്കുകയാണ്. അവർക്ക് വളരെ പരിമിതമായ ശേഷിയാണുള്ളതെന്ന് ഇസ്രയേലിന്‍റെ ഭൂഗർഭ ആണവ കേന്ദ്രത്തെ ലക്ഷ്യമിടാനുള്ള […]