ടെഹ്റാൻ: ഇസ്രയേലിന്റെ വധഭീഷണികൾക്കിടെ ബങ്കറിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തന്റെ പിൻഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു വച്ചതായി റിപ്പോർട്ട്. ഖമനയിയുടെ മകൻ മോജ്തബയുടെ പേര് ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിൻഗാമികളുടെ പട്ടികയ്ക്കു പുറമെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്ക് പകരക്കാരെ നിയമിക്കാനും ഖമനയി നീക്കം ആരംഭിച്ചുകഴിഞ്ഞതായും റിപ്പോർട്ട്. നിലവിൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് 86 കാരനായ ഖമനയി ബങ്കറിൽ അഭയം തേടിയിരിക്കുകയാണെന്നും പിൻഗാമികളുടെ പട്ടികയിൽ മൂന്നു പുരോഹിതന്മാരുണ്ടെന്നാണ് […]