ദമാസ്കസ്: സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു. 80 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബഷർ അൽ അസദ് ഭരണകൂടത്തിൻ്റെ പതനത്തിന് ശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിർത്ത ഈ ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സിറിയ തലസ്ഥാനമായ ദമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഇന്നലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഞായറാഴ്ചയായതിനാൽ തന്നെ […]