നിലമ്പൂർ: പിണറായിസത്തിനെതിരായ വോട്ടാണ് താൻ പിടിക്കുന്നതെന്ന് പി.വി. അൻവർ. എൽഡിഎഫ് ക്യാംപിൽ നിന്നാണ് വോട്ട് പിടിക്കുന്നത്. യുഡിഎഫ് വോട്ടാണ് താൻ പിടിക്കുന്നതെന്ന വാർത്തകൾ തെറ്റാണെന്നും അൻവർ പറഞ്ഞു. വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാതെ 2026ൽ ആർക്കും എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ മലയോര സംഘടനകളെ കൂട്ടി ശക്തമായ ഇടപെടൽ നടത്തും. 130 കർഷക സംഘടനകളുടെ കോർഡിനേഷൻ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംപിമാരും തലകുത്തി മറിഞ്ഞ് അയ്യായിരത്തിന് അപ്പുറം വോട്ട് അൻവർ പിടിക്കില്ലെന്നാണ് […]