ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്‌സിയം -4 ദൗത്യം ജൂണ്‍ 25നെന്ന് നാസ വ്യക്തമാക്കി. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം വൈകിയിരുന്നു. ജൂണ്‍ 22 ഞായറാഴ്ചയായിരുന്നു അവസാനം വിക്ഷേപിക്കാനിരുന്നത്. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്തേയ്ക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ആക്‌സിം- 4 ദൗത്യം ബുധനാഴ്ച ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബഹിരാകാശ പേടകം വഴി പറന്നുയരും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.01നാണ് […]