ടെൽ അവീവ്: ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി. വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് തിരിച്ചടിക്കാൻ നിർദേശം നൽകി. ഇറാൻ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദേശം നൽകി. എന്തെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല. അതേസമയം, വടക്കൻ ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അധികൃതർ അനുവാദം നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വടക്കൻ ഇറാനിൽ നടന്ന ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33 […]