‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടന്‍ ജോജു ജോര്‍ജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നു പറഞ്ഞതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചതെന്നും ജോജു പറഞ്ഞു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു. ””കഴിഞ്ഞ ദിവസം എന്റെ അഭിമുഖം വന്നിരുന്നു. അതിലെ പരാമര്‍ശങ്ങള്‍വച്ചാണ് ലിജോ ഒരു കുറിപ്പ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുണ്ടായ മനോവിഷമത്തിലാണ് ആ പോസ്റ്റ് എന്നാണ് ലിജോ പറയുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തല്ലേ എന്റെ […]