തിരുവനന്തപുരം : ഹരിത കർമ സേനാംഗങ്ങളുടെ പണം തട്ടിയെന്നും, ഹരിത കർമ സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ വൻ ബഹളം. ബിജെപി കൗൺസിലർ മഞ്ജുവിനെതിരെ സിപിഎം അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. അംഗങ്ങൾ ഡയസിൽ കയറി മേയറോട് കലഹിച്ചു. തിരുവനന്തപുരം നഗരസഭ പുന്നയ്ക്കാ മുകൾ വാർഡ് കൗൺസിലർ മഞ്ചു പി വി ഹരിത കർമ സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്ന് മേയർ ആര്യാ രാജേന്ദ്രന് പരാതി ലഭിച്ചിരുന്നു. കൗൺസിലറുടെ സുഹൃത്തും ഹരിത കർമ സേന സെക്രട്ടറിയുമായ […]