തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഏര്‍പ്പെടുത്തുന്നതിനെതിരെ സമസ്ത യുവജനവിഭാഗം. സൂംബ പോലുള്ള നൃത്തപരിപാടികള്‍ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഉന്നതമായി ചിന്തിക്കണമെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് എം.എസ്.എഫ്. (മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) പ്രതികരിച്ചു. മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ടി കെ അഷ്റഫ് പറയുന്നു. ഈ […]