ബഹ്‌റൈനിലെ പ്രവാസി കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ “ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം ഇന്നലെ ദാന മാൾ എപ്പിക്സ് സിനിമ യിൽ നടന്നു.
പ്രസിദ്ധമായ നിരവധി കമ്പനികളുടെ സി.ഇ.ഒ ആയി പ്രവർത്തിക്കുകയും ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് സജീവ മായി നിലകൊള്ളുകയും ചെയ്യുന്ന അജിത്ത് കുമാർ, ശാരദ അജിത്ത് ഐ എൽ എ യുടെ മുൻ പ്രസിഡണ്ട്, ഇ. വി. രാജീവൻ (മാധ്യമ പ്രവർത്തകൻ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
കുട്ടിസാറ എന്റർടൈൻമെന്റ് ന്റെ ബാന്നറിൽ അണിയിച്ചൊരുക്കിയ ഈ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് സൂര്യയും ലിജിൻ പോയിലും ചേർന്നാണ്. സസ്പെൻസ് ത്രില്ലെർ ആയ ദ റെഡ് ബലൂൺ ബഹ്‌റൈനിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രീയ ലിജിൻ ആണ് പ്രൊഡ്യൂസർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി പുതുക്കുടി, ഷംന വികാസ്.
സാദിഖ് , കുട്ടി സാറ, ധനേഷ്, ജോസ്ന, ബിസ്റ്റിൻ. പ്രശോബ്, സിംല, രമ്യ ബിനോജ് , ജെൻസൺ, ജെസ്സി, ദീപക് തണൽ , സൂര്യദേവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിൽ വർക്ക് ചെയ്തവരെല്ലാം സിനിമ ഫീൽഡിൽ ഉള്ളവർ ആയതിനാൽ നല്ല പ്രതികരണം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് ബഹ്‌റൈനിൽ “ദ റെഡ് ബലൂൺ” ഒരു പ്രദർശനം കൂടി ഉണ്ടായിരിക്കും എന്നുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്.