കീവ്: യുക്രൈനെതിരെ അതിരൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഒറ്റ രാത്രികൊണ്ട് യുക്രൈനെതിരെ തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളുമെന്ന് റിപ്പോർട്ട്. റഷ്യയുമായി അതിർത്തി പങ്കിടുന്ന, യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കൻ യുക്രൈനിലും ആക്രമണം നടന്നു. ഇതിനു പിന്നാലെ യുക്രൈനുമായി അതിർത്തി പങ്കിടുന്ന പോളണ്ട് തങ്ങളുടെ വ്യോമാതിർത്തി സംരക്ഷിക്കാൻ യുദ്ധവിമാനങ്ങളെ അണിനിരത്തി. റഷ്യൻ ആക്രമണത്തിൽ ഖേഴ്‌സണിൽ ഒരാൾ കൊല്ലപ്പെട്ടു. യുക്രൈനിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുർകാസിയിലും ആക്രമണം നടന്നു. ഇവിടെ ഒരു കുട്ടിയുൾപ്പെടെ […]









