തൃശൂർ: രണ്ടു നവജാത ശിശുക്കളുടെ മൃതദേഹങ്ങൽ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, ഒരു കുട്ടിയെ കൊന്നത് അമ്മയാണെന്നു തെളിഞ്ഞതായി പോലീസ് വെളിപ്പെടുത്തൽ. രണ്ടാമത്തെ കുട്ടിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണിപ്പോൾ. കമിതാക്കളായ ബവിൻ (26), അനീഷ (21) എന്നിവർക്കാണ് വിവാഹത്തിനു മുൻപ് കുട്ടികളുണ്ടായത്. ഒരു കുട്ടി പ്രസവിച്ചപ്പോഴേ മരിച്ചുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ പ്രസവിച്ച വിവരം ആരും അറിയാതെയിരിക്കാൻ രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. അനീഷയാണ് ബവിന്റെ നിർദേശപ്രകാരം കുട്ടികളെ കുഴിച്ചിട്ടത്. ഇതിനിടെ ഇരുവരും തമ്മിൽ അകന്നതോടെ […]








