തൃശ്ശൂർ: തന്റെ കാമുകി പ്രസവിച്ച നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ അസ്ഥികൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനായി ഫോറൻസിക് സംഘം പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി. ഇന്നലെ രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തന്റെ കുഞ്ഞുങ്ങളുടെ അസ്ഥികളാണെന്നു പറഞ്ഞായിരുന്നു യുവാവ് പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് യുവാവിനെയും കാമുകിയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം യുവാവ് സ്റ്റേഷനിലെത്തുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നാണ് അറിയുന്നത്. പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് […]








