മോസ്‌കോ: റഷ്യയുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ എഫ് 16 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രെയ്ന്‍. ഇന്നലെ രാത്രി റഷ്യന്‍ സേന പടിഞ്ഞാറ്, തെക്കന്‍, മധ്യ യുക്രെയ്‌നില്‍ ഡ്രോണുകളും ക്രൂസ്, ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. റഷ്യയുക്രെയ്ന്‍ യുദ്ധം ആരംഭിച്ചശേഷം തകരുന്ന മൂന്നാമത്തെ എഫ് 16 വിമാനമാണിത്.
Also Read: അമേരിക്കന്‍ ആയുധങ്ങളെ ആശ്രയിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍-നാറ്റോ രാജ്യങ്ങള്‍
യുക്രെയ്‌നിലെ നിരവധി നഗരങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് റഷ്യ ആക്രമണം നടത്തിയതെന്ന് യുക്രെയ്ന്‍ അധികൃതര്‍ വ്യക്തമാക്കി. റഷ്യ 477 ഡ്രോണുകളും 60 മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചതായും യുക്രെയ്ന്‍ സേന പറഞ്ഞു. വിമാനം തകര്‍ന്നു വീഴുന്നതിനു മുന്‍പ് പൈലറ്റ് നിരവധി ലക്ഷ്യങ്ങളെ തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടു.
The post റഷ്യന്‍ ആക്രമണത്തില്‍ എഫ് 16 യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ appeared first on Express Kerala.