കോഴിക്കോട്: കോഴിക്കോട്ടെ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ് അന്വേഷണ സംഘം. അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ പരമാവധി ശ്രമിച്ചുവെന്ന് ഡിസിപി അരുൺ കെ പവിത്രൻ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാൻ ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിലും മൈസൂരുവിലും എത്തിച്ചു. ഇതിനിടെ മകൾ വിളിച്ചപ്പോൾ എടുത്തയാളുടെ ശബ്ദത്തിൽ തോന്നിയ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അതേസമയം കണ്ണൂരിലെ ഒരുസ്ത്രീയാണ് ഹേമചന്ദ്രനെ മെഡിക്കൽ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി പിറ്റേന്ന് തന്നെ കൊലപാതകം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഹേമചന്ദ്രന് പ്രതി […]