വാഷിങ്ടൺ: കൈകൊണ്ട് ഭക്ഷണം കഴിച്ചതിൻറെ പേരിൽ ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനിക്ക് അധിക്ഷേപം. യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ ‘അപരിഷ്കൃതമായ’ പ്രവൃത്തി എന്നാണ് പരിഹസിച്ചത്. ഇതോടെ മംദാനി കൈകൊണ്ട് ചോറ് വാരിക്കഴിക്കുന്ന വീഡിയോ ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെ മംദാനി ചോറും പരിപ്പും കൈകൊണ്ട് വാരിക്കഴിക്കുന്ന വീഡിയോയ്ക്ക് താഴെ ഇങ്ങനെ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു- “തന്റെ ലോകവീക്ഷണം മൂന്നാം ലോകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സൊഹ്‌റാൻ കൈകൊണ്ട് ചോറ് കഴിച്ചുകൊണ്ട് പറയുന്നു”. […]