പാലക്കാട്: പട്ടാമ്പിയിൽ 9 മാസം ഗർഭിണിയായ യുവതി മരിച്ചത് അമ്നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തിൽ കയറിയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. അമ്നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം സംഭവിച്ചതാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് ഡിഎംഒ ടി വി റോഷിയും വ്യക്തമാക്കി. അതേസമയം യുവതി മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. തൃത്താല മേഴത്തൂർ […]









