ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുമ്പോൾ ഗാസ ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേൽ ആക്രമണം. ബോംബാക്രമണത്തിൽ 95 പലസ്തീനികൾ കൊല്ലപ്പെട്ടു. മുൻപു നടന്ന ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്‌കൂളുകളിൽ അഭയം തേടിയവരും ഭക്ഷണമുൾപ്പെടെയുളള സഹായം തേടിയിറങ്ങിയവരുമാണ് ഇന്നലെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരുക്കുപറ്റി. വെടിനിർത്തൽ നടപ്പിലാക്കാൻ ഇസ്രയേലിനു ലോകരാജ്യങ്ങളുടെ സമ്മർദ്ദം ഏറുന്ന സാഹചര്യത്തിലാണ് ഗാസയിലെ ആക്രമണം ഇസ്രയേൽ കടുപ്പിച്ചിരിക്കുന്നത്. ഗാസ സിറ്റിയിലും കടൽത്തീരത്തുളള ഒരു കഫേയിലുമാണ് […]