നെടുമ്പാശ്ശേരി: തായ്ലാൻഡിൽനിന്ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പത്തനംതിട്ടയിൽനിന്നുള്ള ദമ്പതിമാരുടെ ബാഗേജ് പരിശോധിച്ച കസ്റ്റംസ് അധികൃതർ അന്തംവിട്ടു. സംഭവം വേറൊന്നുമല്ല ബാഗിനകത്തിരുന്നു സംഭവമെന്താന്ന് ഒരു പിടിയും കിട്ടാതെ കണ്ണും മിഴിച്ചിരിക്കുന്ന മൂന്ന് കുഞ്ഞൻ മർമോസെറ്റ് കുരങ്ങുകളും തത്തയിനത്തിൽപ്പെട്ട നീല നിറത്തോടുകൂടിയ ഹയാസിദ് മക്കാവും കൂടാതെ രണ്ട് വെളുത്ത അധരമുള്ള ടാമറിൻ കുരങ്ങുകളും. സംഭവം വന്യജീവികളെ കടത്തിക്കൊണ്ടുവന്നതാണെന്നു മനസിലായ കസ്റ്റംസ് പത്തനംതിട്ട സ്വദേദേശികളായ ജോബ്സൺ ജോയ് (28), ഭാര്യ ആര്യമോൾ (28) എന്നിവരെ കസ്റ്റഡിയിലെടുത്തി. തിങ്കളാഴ്ച പുലർച്ചെ തായ് എയർവേയ്സ് വിമാനത്തിലാണ് […]