കോയമ്പത്തൂര്‍: ഒരുമിച്ച് വേട്ടയ്ക്കുപോയി, കൂട്ടത്തിലുണ്ടായിരുന്ന ബന്ധുവിനെ മാനെന്ന് തെറ്റിദ്ധരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വേട്ടയാടാന്‍ കാട്ടിലേക്കു പോയ മൂവര്‍ സംഘത്തിലെ രണ്ടു പേരാണ് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത്. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്കു വേട്ടയാടാന്‍ പോയ സുരണ്ടൈമല ഗ്രാമത്തിലെ സഞ്ജിത്ത് (23) ആണു കൊല്ലപ്പെട്ടത്. കാരമട വെള്ളിയങ്കാട് കുണ്ടൂര്‍ കെ.മുരുകേശന്‍ (37), അന്‍സൂര്‍ സ്വദേശി എന്‍.പാപ്പയ്യന്‍ (കലിയ സ്വാമി- 50) എന്നിവര്‍ അറസ്റ്റിലായി. ശനിയാഴ്ച രാത്രിയാണ് മാന്‍വേട്ടയ്ക്കായി മൂവരും […]