കണ്ണൂർ: പുതിയ ഡിജിപി നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി രംഗത്ത്. മോദി സർക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡിജിപി പട്ടികയിൽ ഒന്നാം പേരുകാരനായ നിതിൻ അഗർവാളിനെ പിണറായി സർക്കാർ ഒഴിവാക്കിയതെന്നും കേന്ദ്രസർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഡിജിപി പട്ടികയിലുള്ള പേരുകാരായ നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരാണ്. നിതിൻ അഗർവാളിനെ മോദിക്കും കേന്ദ്രസർക്കാരിനും ഇഷ്ടമല്ല. അദ്ദേഹത്തെ ബിഎസ്എഫ് ഡയക്ടർ ജനറൽ […]