കോട്ടയം: മെഡിക്കൽ കോളജിലെ തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്കു പോയ അമ്മ ഇതുവരെ തിരികെവന്നില്ലെന്നും ഫോൺവിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകൾ കരഞ്ഞുകൊണ്ടു പറഞ്ഞതോടെയാണ് ഒരാൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരിക്കാം എന്ന സംശയം ഉരുത്തിരിഞ്ഞത്. ഇതോടെ എല്ലാവരും ഉണർന്നു, ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വിശദമായ തിരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും സമയം മണിക്കൂറുകൾ പിന്നിട്ടിരുന്നു. ഇതിനിടെ പ്രാർഥനയോടെ ജീവനോടെ ബിന്ദുവിനെ കിട്ടാനുള്ള പ്രാർഥനയിലായിരുന്നു ഭർത്താവും മക്കളും. എന്നാൽ എല്ലാം വിഭലമായി. ചേതനയറ്റ ശരീരമായിരുന്നു കണ്ടെടുക്കാനായത്. ന്യൂറോസർജറിക്കു വേണ്ടിയാണ് മകൾ […]