കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് സ്ത്രീ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണാ ജോർജിനെപ്പോലെ ഞങ്ങൾ മേലനങ്ങാതെ നടക്കുന്നവരല്ല. നല്ല സാരിയൊക്കെയുടുത്താണു ഞങ്ങളും വന്നത്. എന്നാൽ ഞങ്ങൾ ചെളിയിലിരിക്കേണ്ടി വന്നാൽ അവിടെയിരിക്കും. ജീവിതം തന്നെ ഈ സമൂഹത്തിന് വേണ്ടി സമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ഈ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് ബിജെപി പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. ഗോവിന്ദൻ മാഷ് തത്തോ പുത്തോ കളിച്ചിട്ട് […]