തിരുവനന്തപുരം: മരിച്ചുപോയ അച്ഛന് ഏഴാം ക്ലാസുകാരിയായ ശ്രീ ഒരു കത്തെഴുതി. ‘സ്വർഗത്തിലേക്ക്’ ആയിരുന്നു ആ കത്ത്. വായിച്ചവരെല്ലാം കണ്ണീരണിഞ്ഞ ആ കത്തിലൂടെ ഇന്ന് ഏഴാം ക്ലാസുകാരി ശ്രീനന്ദ ഇന്ന് ഓരോ മലയാളുടെയും മനസിൽ മകളായി വളരുകയാണ്. ഹൃദയം തൊടുന്ന ഈ കത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൻ്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പിനൊപ്പം പങ്കുവെച്ചു. ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവരുടെ സ്നേഹം എന്നും നമ്മോടൊപ്പം ഉണ്ടാകുമെന്നും മന്ത്രി കുറിച്ചു. “എൻ്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛൻ സ്വർഗത്തിൽ ആണെന്ന് […]