ടെഹ്‌റാന്‍: ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ബോംബെറിഞ്ഞ് വധിക്കാനായിരുന്നു ശ്രമമെന്നും യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായി നടത്തിയ അഭിമുഖത്തിനിടെ പെസസ്‌കിയാന്‍ വെളിപ്പെടുത്തി. എന്നാല്‍ എന്നാണ് വധശ്രമം നടന്നത് എന്നതിനെപ്പറ്റി മസൂദ് പറയുന്നില്ല. ഇസ്രയേലും ഇറാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷകാലത്തോണോ വധശ്രമം നടന്നതെന്നു വ്യക്തമല്ല.
”അവര്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ പരാജയപ്പെട്ടു. വധശ്രമത്തിന് പിന്നില്‍ അമേരിക്കയല്ലായിരുന്നു. ഇസ്രയേലായിരുന്നു അത്. ഞാന്‍ ഒരു യോഗത്തിലായിരുന്നു. യോഗം നടക്കാനിരുന്ന സ്ഥലത്ത് അവര്‍ ബോംബാക്രമണം നടത്താന്‍ ശ്രമിച്ചു.” മസൂദ് പെസസ്‌കിയാന്‍ പറഞ്ഞു.
പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ യുഎസുമായി ആണവ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതില്‍ ഇറാന് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ”ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ, നിബന്ധന വേണം. യുഎസിനെ എങ്ങനെ വീണ്ടും വിശ്വസിക്കും?” മസൂദ് അഭിമുഖത്തിനിടെ ചോദിച്ചു.
The post ‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് appeared first on Express Kerala.