തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു ക്ഷണിച്ചുവരുത്തിയതു ടൂറിസം വകുപ്പാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സേഴ്‌സ് പട്ടികയില്‍ ജ്യോതിയെ ഉള്‍പ്പെടുത്തിയതു സാധാരണ നടപടിക്രമം മാത്രമാണെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തി. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന ആളുകളെക്കുറിച്ചു മുന്‍കൂട്ടി പരിശോധന നടത്തിയിട്ടുണ്ടോ എന്നും ഏതു സാഹചര്യത്തിലാണ് ഇവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മുന്‍പു ചില […]