മോസ്‌കോ: മന്ത്രി സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ റഷ്യയുടെ മുൻ ഗതാഗതമന്ത്രി റൊമാൻ സ്റ്ററോവോയിറ്റിനെ കാറിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മോസ്‌കോ നഗരപരിസരത്ത് സ്വന്തം കാറിനുള്ളിൽ റൊമാനെ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയതെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം അഴിമതി ആരോപണങ്ങളെ തുടർന്നാണ് പുടിൻ റൊമാനെ പുറത്താക്കിയതെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. 2024 മേയിലാണ് റൊമാൻ, റഷ്യയുടെ […]