വിവാദങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ച് ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും. താൻ വളരെ ചെറുപ്പം മുതൽ അറിയുന്ന ഒരു നടനാണ് ഷൈൻ എന്നും അദ്ദേഹത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചെന്നും വിൻസി പറഞ്ഞു. വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച ഷൈൻ തന്റെ മുൻകാല പെരുമാറ്റങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വെളിപ്പെടുത്തി. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം. വിൻസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘എന്തുകൊണ്ട് ആ വിഷയം അങ്ങനെ ഞാൻ […]