ജറുസലേം: വടക്കൻ ഗാസയിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത തിരിച്ചടിയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. 10 സൈനികർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു സൈനികനെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം.ഒരു കവചിത വാഹനത്തിന് പുറമെ രക്ഷാ ദൗത്യവുമായെത്തിയ സൈനിക വാഹനങ്ങൾക്ക് നേരെയും ഹമാസ് ആക്രമണം നടന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിലെ ബൈത്ത് ഹാനൂനിൽ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് […]