തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളിൽ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയൻസ് ഷോറൂം ആരംഭിക്കുന്നത്. ജൂലൈ 10-ന് വൈകുന്നേരംആറ് മണിക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഷോറൂം ഉദ്ഘാടനം ചെയ്യും. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഷോറൂം, മെത്തകളുടെ വിപുലമായ ശേഖരം ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ തനത് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും […]