മനാമ: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി, ബഹ്റൈൻ കേരളീയ സമാജം(ബി.കെ.എസ്) 2026 ജനുവരി 26-ന് രാവിലെ 6:30-ന് പതാകാരോഹണ ചടങ്ങ് സംഘടിപ്പിച്ചു.
ബി.കെ.എസ് പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണ പിള്ള ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ജനറൽസെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ, ട്രഷറർ ശ്രീ. ദേവദാസ് കുന്നത്ത് എന്നിവരടക്കം മറ്റ് മുതിർന്നഅംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.








