ഹേഗ് : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തുടരുന്ന അതിക്രമങ്ങളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് അബ്ദുൽ ഹക്കീം ഹഖാനി, പരമോന്നത ആത്മീയനേതാവ് ഹിബത്തുല്ല അഖുൻസാദ എന്നിവർക്കെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇരുവരും മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും മാത്രമല്ല, താലിബാന്റെ ലിംഗവിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന മറ്റുള്ളവരും കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. താലിബാൻ അറസ്റ്റ് വാറണ്ടുകളെ “അസംബന്ധം” എന്ന് വിളിക്കുകയും ഐസിസിയെ അംഗീകരിക്കുന്നില്ലെന്ന് പറയുകയും ചെയ്തു. […]