കൊച്ചി: സംഘടനാശക്തി വർദ്ധിപ്പിച്ചു മുന്നോട്ടുപോകാൻ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എല്ലാതലത്തിലും പുനസംഘടന വരും. ജൂലൈ 18ന് രാഹുൽഗാന്ധി പുതുപ്പള്ളിയിൽ എത്തും. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന സർവേയിലും സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിൽ നിന്ന് UDF അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ. മുഖ്യമന്ത്രിയെ യുഡിഎഫ് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയാകാൻ ആരാണ് അയോഗ്യരെന്നും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാം. പാർട്ടിക്ക് സംസ്ഥാനത്തിന് രാജ്യത്തിന് […]