തിരുവനന്തപുരം: ജീവനക്കാർ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജി(59)ന്റെ മരണത്തിനിടയാക്കിയത് തൊഴിലാളികളുടെ അതിക്രൂര മർദനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബോക്സറായ രാജേഷിന്റെ ഇടിയിൽ ജസ്റ്റിന്റെ തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേൽക്കുകയും ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കയർ, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകൾ കഴുത്തിലുണ്ട്. ശക്തമായ ഇടിയിൽ നെഞ്ചിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം ഇങ്ങനെ- ജീവനക്കാർ ജോലിക്കെത്താത്തത് അന്വേഷിച്ച് അവരുടെ താമസസ്ഥലത്തെത്തിയ ജസ്റ്റിനെ തൊഴിലാളികളിൽ രണ്ടുപേർ ആക്രമണത്തിനിരയാവുകയായിരുന്നു. […]