തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. തൃശ്ശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് (38) അറസ്റ്റിലായത്. മൂന്ന് പെൺകുട്ടികളാണ് ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയത്. ഇത്തരത്തിൽ 26-ഓളം യുവതികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം വിവാഹവാഗ്ദാനം നൽകിയ ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. നിലവിൽ ഇയാൾക്കെതിരേ ലഭിച്ച മൂന്ന് പരാതികളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കൂടുതൽ യുവതികൾ […]







