ജറുസലം: വെടിനിർത്തൽ ചർച്ച തീരുമാനമാകാതെ നീണ്ടുപോകുതന്നതിനിടെ ഗാസയിലെ ദെയ്റൽ ബലാഹിൽ ആരോഗ്യകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തി. ബോംബാക്രമണത്തിൽ 10 കുട്ടികളടക്കം 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു. ആരോഗ്യകേന്ദ്രത്തിനു മുന്നിൽ ഭക്ഷണത്തിനു കാത്തുനിന്നവരാണു കൊല്ലപ്പെട്ടത്. സംഘർഷത്തിലേക്കു നയിച്ച 2023 ഒക്‌ടോബർ 7 ലെ ആക്രമണത്തിൽ പങ്കാളിയായ ഭീകരരിൽ ഒരാളെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇന്ധനക്ഷാമം രൂക്ഷമായതിനാൽ ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയിൽ ഒരു ഇൻക്യുബേറ്ററിൽ ഒന്നിലധികം നവജാതശിശുക്കളെ പരിചരിക്കേണ്ട സ്ഥിതിയാണെന്ന് ആശുപത്രി ഡയറക്ടർ […]