ദുബായ്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ (25) മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കമ്പനി ഉടമയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനും പരാതി നൽകി. മൊകേരി വള്ള്യായിലെ പോയന്റവിട വാസുവിന്റെയും വത്സലയുടേയും മകനായ അനഘിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അനഘിനെ കമ്പനി ഉടമ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും കേസിൽ കുടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു. കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർഗോ […]