സന: ഇസ്രയേലിൽ ഹൂതികൾ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി യമൻ തലസ്ഥാനമായ സനയിൽ ആക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തെ തുടർന്ന് നഗരം മുഴുവൻ പുകപടലങ്ങളാണെന്ന് അൽ മാസിറ ടിവി റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം ഇസ്രയേൽ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 12ഓളം യുദ്ധവിമാനങ്ങളും എയർ സപ്പോർട്ട് യൂണിറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ ഹൂതി ജനറൽ സ്റ്റാഫിന്റെ കമാൻഡ് ആസ്ഥാനവും ഹൂതികളുടെ സുരക്ഷാ-രഹസ്യാന്വേഷണ ഉപകരണങ്ങളെയുമാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ഡസൻ കണക്കിന് ഹൂതി തീവ്രവാദ പ്രവർത്തകർ […]









