ടെൽ അവീവ്: ഗാസയിൽ ഹമാസ് സംഘടന ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. ഗാസയിൽ ആകെ 48 ഇസ്രായേലി ബന്ദികളെ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു, അതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിനുശേഷം ബന്ദികളെ കൈവശം വച്ചിരിക്കുന്ന ഹമാസ്, മോചിപ്പിക്കേണ്ടവരുടെ പേരുകൾ പുറത്തുവിട്ടു. ഇന്ന് മോചിപ്പിക്കപ്പെട്ട ഏഴ് ബന്ദികൾ ഈതാൻ മോർ, ഗാലി, […]









