ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ചു നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. മികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക […]









