പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണിസ്ഥാപിച്ചു.കമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ നടന്ന ലളിതമായ ചടങ്ങിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് ശ്രീമതി റോണി സഖറിയാ വാർഡ് മെമ്പർ -മോനി ബാബു എന്നിവരും തുമ്പമൺ ആരോഗ്യക്രേന്ദ്രത്തെ പ്രതിനിധികരിച്ച് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ: വൈജയന്തിമല മെഡിക്കൽ ഓഫീസർ ഡോ: സുധി ,എന്നിവരും ആശംസകൾ അറിയിച്ചു
തുമ്പമൺ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് ജോജി ജോർജ് മാത്യൂ രക്ഷാധികാരി വർഗീസ് മോടിയിൽ സെക്രട്ടറി കണ്ണൻ ജോ: സെക്രട്ടറി മോൻസി ബാബു കോഡിനേറ്റർ അബി നിഥിൻറെജി എന്നിവരും സന്നിഹിതരായിരുന്നു പി .ആർ. ഒ ജോളി മാത്യൂ ചടങ്ങുകൾക്ക് നേതൃത്വംനല്കി. ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി വരുന്ന എല്ലാ രോഗികൾക്കും പ്രയോജന കരവും ഉപകാര പ്രദമായരീതിയിൽ ആണ് ഈ കുടി കുടിവെള്ള ജല സംഭരണി സ്ഥാപിച്ചിട്ടുള്ളത് ശ്രീ :ജോജി ജോൺ കടുവാതുക്കൽ കിഴക്കേതിൽ ആണ് തുമ്പമൺ അസോസിയേഷനു വേണ്ടി ഈ ശുദ്ധജല കുടിവെള്ള സംഭരണി സ്പോൺസർ ചെയ്തത്









