വാഷിങ്ടൺ: ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ ചർച്ചകളിൽ വീണ്ടും ട്വിസ്റ്റ്. ഇന്ത്യയുമായി കരാർ ഉടനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. മാത്രമല്ല, യുഎസുമായുള്ള തുടർ ചർച്ചകൾക്കായി വാണിജ്യ മന്ത്രാലയ സംഘത്തെ അടുത്തയാഴ്ച വീണ്ടും യുഎസിലേക്ക് അയയ്ക്കാനും കേന്ദ്രം തീരുമാനിച്ചു. ഇതോടെ, കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവില്ലെന്ന് വ്യക്തമായി. ജൂലൈ ഒൻപതിനകം യുഎസുമായി വ്യാപാരക്കരാറിലെത്താത്ത രാജ്യങ്ങൾക്കുമേൽ ഉയർന്ന പകരംതീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജപ്പാൻ, ബംഗ്ലദേശ്, ശ്രീലങ്ക, ദക്ഷിണ […]