കറാച്ചി: പാകിസ്ഥാനി നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കറാച്ചിയിലെ അപ്പാർട്ട്‌മെന്‍റിൽ നിന്ന് കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോഴും ദുരൂഹതകൾ തുടരുന്നു. ഹുമൈറ മരിച്ചിട്ട് ഏകദേശം ഒൻപത് മാസത്തോളം ആയെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഫോറൻസിക് വിവരങ്ങളും ഡിജിറ്റൽ തെളിവുകളും ഉപയോഗിച്ച് സംഭവങ്ങളുടെ ഒരു സമയരേഖ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം. 32 കാരിയായ ഹുമൈറ 2024 ഒക്ടോബറിൽ മരിച്ചിരിക്കാനാണ് സാധ്യതയെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ അത്യാധുനിക […]