ഇസ്‌ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ ശക്തമായാണ് ഇന്ത്യയെ നേരിട്ടതെന്ന് പാക് പ്രധാനമന്ത്രി. സമാധാന പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനുമാണ് രാജ്യത്തിന്റെ അണുവായുധ പദ്ധതിയെന്നും പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിൽ അണുവായുധം ഉപയോഗിക്കാൻ സാധ്യതയുണ്ടായിരുന്നു എന്ന വാദത്തെ അദ്ദേഹം തള്ളി. വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം പരാമർശം നടത്തിയത്. നാലു ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ 55 പാക്കിസ്ഥൻ പൗരന്മാർ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ പൂർണ ശക്തിയിലാണ് പ്രതികരിച്ചതെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ‘പാക്കിസ്ഥാന്റെ […]