പാലക്കാട്: സിപിഎം പ്രദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനം നടത്തിയ സിപിഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടുമെന്നും കൊലവിളി മുദ്രാവാക്യത്തിൽ നേതാക്കൾ വിളിച്ചു പറയുകയായിരുന്നു മണ്ണാർക്കാട് നഗരത്തിൽ ഏരിയ സെക്രട്ടറി എൻകെ നാരായണൻ കുട്ടി ഉൾപ്പെടെ പങ്കെടുത്ത പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം ഇങ്ങനെ- ‘ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ചു തകർക്കും സൂക്ഷിച്ചോ… ഞങ്ങൾക്കുണ്ടൊരു പരിപാടി, […]