വാഷിങ്ടൻ: യുക്രെയ്ൻ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി റഷ്യയെ ശിക്ഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരും. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സെക്രട്ടറി ജനറൽ മാർക് റട്ടുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു പ്രഖ്യാപനം. ‘റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ 50 ദിവസത്തിനുള്ളിൽ ധാരണയിലെത്തുന്നില്ലെങ്കിൽ റഷ്യയ്‌ക്കുമേൽ കനത്ത തീരുവകൾ ചുമത്തും. ഞാൻ പല കാര്യങ്ങൾക്കും വ്യാപാരം […]